കോഴിക്കോട് ജില്ലയിൽ വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ആറ് സ്‌ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. നാല് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് 6 സ്‌ഥാപനങ്ങൾ അധികൃതർ പൂട്ടിച്ചത്. ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും കൂൾബാറിലുമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഇവിടങ്ങളിൽ നിന്ന് പഴകിയ ഇറച്ചിയും മൽസ്യവും പിടികൂടി.
കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലടക്കം ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും പരിശോധന നടക്കുന്നുണ്ട്.