ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു.
Related Articles
ചാവക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളിന് ഒരു കോടി രൂപയുടെ ഭരണാനുമതി
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചാവക്കാട് ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി. ഹയര്‍സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവില്‍ ചാവക്കാട് ഹയര്‍സെക്കന്ററി സ്കൂളില്‍ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഒരു കോടി രൂപയുടെ ക്ലാസ്സ് മുറികള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. കൂടാതെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടിരൂപയുടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുമുണ്ട്. ഹയര്‍സെക്കന്ററി വിഭാഗത്തിന് ഈ കെട്ടിടം കൂടി വരുന്നതോടെ ചാവക്കാട് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ വലിയ More..
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം നാളെ
വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന് നാളെ തുടക്കമാകും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോൽസവം ഉദ്ഘാടനം ചെയ്യും. ചെമ്പൈ സംഗീത പുരസ്കാരം മൃദംഗ കലാശിരോമണി തിരുവനന്തപുരം വി.സുരേന്ദ്രന് ചടങ്ങിൽ മന്ത്രി സമ്മാനിക്കും. വൈകുന്നേരം 6 മണിക്ക് ദേവസ്വം മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ 7 മണി മുതൽ സംഗീതാർച്ചനയ്ക്ക് തുടക്കമാകും. രണ്ടായിരത്തിലേറെ പേർ സംഗീതാർച്ചനയിൽ പങ്കാളിയാകും.
രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തു; ജലീലിനെതിരെ ഗവർണർ
ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെ ഗവര്‍ണര്‍. സര്‍ക്കാറിനെതിരെ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തിലാണ് ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആരോപണമുന്നയിച്ചത്. ഒരു എംഎല്‍എ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചു. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന More..