പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിച്ചു. ഈ മാസം രണ്ടാം തവണയാണ് വില വർധിക്കുന്നത്. 3.50 രൂപയാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ വില 1000 തൊട്ടു.
ഇന്ന് തൊട്ട് 14.2 കിലോ എൽ.പി.ജി സിലിണ്ടറുകളുടെ വില ഡൽഹിയിൽ 1003, മുംബൈ 1002, കൊൽക്കത്ത 1029, ചെ ന്നെ 1018.5, തിരുവനന്തപുരം 1012 എന്നിങ്ങനെയാണ്. ഇതോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വില 1000 ത്തിൽ എത്തി.
ഈ മാസം ആദ്യം വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 50 രൂപ വർധിപ്പിച്ചിരുന്നു. അതിനു പിറകെയാണ് വീണ്ടും വർധന. മെയ് ഒന്നു മുതൽ വാണിജ്യ സിലിണ്ടറുകൾക്ക് 102.50 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോ വാണിജ്യ എൽ.പി.ജി സിലിണ്ടറുകൾക്ക് 2355.50 രൂപയായി