പാലക്കാട് മുതലമട കോൺഗ്രസ് ഓഫീസിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. സ്രാമ്പിച്ചിവിള സ്വദേശി മുരളി (60)യാണ് ഓഫീസിലെ കൊടിമരത്തിൽ തൂങ്ങിമരിച്ചത്. കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുന്ന ഇയാൾ കാമ്പ്രാത്ത് ചള്ളയിലുള്ള കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു താമസിച്ചുവന്നിരുന്നത്. പോലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Related Articles
ദേശീയപാതാ വികസനത്തിൽ ആറ് വർഷം കൊണ്ട് ഗണ്യമായ മുന്നേറ്റം
ദേശീയപാതാ വികസനത്തിൽ കഴിഞ്ഞ ആറ് വർഷം കൊണ്ട് ഗണ്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് സർക്കാർ ദേശീയപാതാ വികസനം സാധ്യമാക്കിയത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റു സംസ്ഥാനങ്ങളിൽ നഷ്ടപരിഹാരത്തുക നൽകുന്നത്. കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയതിനാൽ കേരളസർക്കാർ 25 ശതമാനം തുക വഹിച്ചത്. More..
ആരോഗ്യ മേഖലയിൽ തൊഴിലവസരം: കേരളവും യുകെയും നാളെ ധാരണാ പത്രം ഒപ്പിടും
കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യുകെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാനായി കേരള സര്‍ക്കാറും യുകെയും തമ്മിൽ നാളെ ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്സും യുകെയില്‍ എന്‍എച്ച്എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ നാവിഗോ ആന്റ് ഹംബർ, നോർത്ത് യോർക്ഷയർ ഹെൽത്ത് ആന്റ കെയർ പാർട്ണർഷിപ്പ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്, നേര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് More..
വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നു. ഇതേദിവസം തന്നെ ഈ സംസ്ഥാനങ്ങളിലും പരീക്ഷ നടക്കുമെന്നാണ് റിപ്പോർട്ട്. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായി More..