തൃശൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാനുള സൗകര്യമൊരുക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. ജില്ലാ പി എസ് സി ഓഫീസ് കെട്ടിടത്തിൽ പുതുതായി സ്ഥാപിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 12 രാവിലെ 11 മണിക്ക് പി എസ് സി ചെയർമാൻ അഡ്വ.എം കെ സക്കീർ നിർവ്വഹിക്കും. കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും, മുൻ എംഎൽഎയുമായ യു ആർ പ്രദീപ് അധ്യക്ഷത വഹിക്കും. പി എസ് സി മെമ്പർമാരായ സി സുരേശൻ, ടി ആർ അനിൽകുമാർ, കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ ഡോ. എം എ നാസർ എന്നിവർ ആശംസകൾ അർപ്പിക്കും. പി എസ് സി സെക്രട്ടറി സാജു ജോർജ് സ്വാഗതവും, ജില്ലാ ഓഫീസർ സതീഷ് എം നന്ദിയും രേഖപ്പെടുത്തും. എല്ലാ ജില്ലകളിലും സ്വന്തമായി ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങുവാനുളള പി എസ് സിയുടെ കർമ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇതിനകം ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ആറാമത്തെ കേന്ദ്രമാണ് തൃശൂരിലേത്. ഇതോടെ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കാതെ ഓൺലൈൻ പരീക്ഷ എഴുതുവാനുള്ള അവസരമാണ് ലഭിക്കുന്നത്.
Related Articles
കണ്ണൂരില്‍ ഹാഷീഷ് ഓയിലുമായി മൂന്നു യുവാക്കളെ പിടികൂടി
മാരക മയക്കുമരുന്നായ ഹാഷീഷ് ഓയിലുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. കൊറ്റാളിയിലെ ചെറുവല് ഹൗസില്‍ സി.പി. ഹര്‍ഷാദ്(30), അലവില്‍ സുന്ദരാലയത്തില്‍ എം. ജിതിന് (27), പുതിയങ്ങാടി ബീച്ച് റോഡിലെ മുരുകാലയത്തില്‍ ബി.രാഹുല്‍ രാജ് (27) എന്നിവരെയാണ് കക്കാട് പള്ളിപ്രത്ത് വെച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്രത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് 30 ഗ്രാം ഹാഷീഷ് ഓയിലടങ്ങിയ 6 കുപ്പികള്‍ പൊലീസ് സംഘം പിടിച്ചെടുത്തത്. തുടര്‍ന്ന് വാഹനവും പ്രതികളേയും കസ്റ്റഡിയിലെടുക്കയായിരുന്നു എന്ന് ടൗണ്‍ പൊലീസ് More..
അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുമ്പോള്‍ പഞ്ചാബില്‍ എന്തു സംഭവിക്കും ?
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ലണ്ടനില്‍നിന്ന് തിരികെയെത്തിയാലുടന്‍ തന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കും. കഴിഞ്ഞ വര്‍ഷമാണ് അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അമരീന്ദര്‍ സിംഗ്. നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള ആഭ്യന്തര വിഷയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ ബിജെപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ടുപോവുകയായിരുന്നു. 80 വയസുള്ള അമരീന്ദര്‍ ഇപ്പോള്‍ ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കായി പോയിരിക്കുകയാണ്. അടുത്തയാഴ്ച തിരികെയെത്തും. അമരീന്ദര്‍ സിംഗുമായി More..
ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം നാരായണൻ നമ്പീശന്
ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പ്രശസ്ത മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നമ്പീശന്. അഷ്ടമിരോഹിണി മഹോൽസവത്തോടനുബന്ധിച്ച് ആഗസ്റ്റ് 18 ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. 55,555 രൂപയും ശ്രീ ഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കവും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം . ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ കെ.ആർ.ഗോപിനാഥ്, മനോജ് ബി.നായർ, കലാമണ്ഡലം രാമചാക്യാർ, കലാനിരൂപകൻ ശ് കെ.കെ.ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട More..