Kerala Latest news

പി.സി.ജോര്‍ജിന് പരോക്ഷ മറുപടിയുമായി യൂസഫലി

ഹി​ന്ദു​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് പി.സി.ജോര്‍ജ് യൂസുഫലിയെക്കുറിച്ച് നടത്തിയ പരാമർശം തിരുത്തിയ സാഹചര്യത്തിൽ ഇനി ആ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് മലയാളികള്‍. പി.സി.ജോര്‍ജ് വിഷയത്തിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് എം.എ.യുസഫലി ശ്രീബുദ്ധന്റെ വാക്കുകള്‍ മറുപടിയായി നല്‍കി. തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു.
യെമനില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരികയാണ്. അതിനു തന്റെ എല്ലാ പിന്തുണ ഉണ്ടാകും എന്നും യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു

Leave a Reply

Your email address will not be published.