പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപ്പീൽ നൽകി. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് അപേക്ഷ നൽകിയത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. വിദ്വേഷം വളർത്താൻ ശ്രമിച്ചതിന് 153 എ, 295എ എന്നീ വകുപ്പുകൾ ചുമത്തിയാണ് പി.സി ജോർജിനെതിരെ കേസെടുത്തിരുന്നത്.