വിദ്വേഷ പ്രസംഗക്കേസിൽ റിമാൻഡിലായ പി.സി ജോർജിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി. പി.സി ജോർജിനെ കസ്റ്റഡിയിൽ വെക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച സർക്കാറിന്‍റെ ഭാഗം കൂടി കേൾക്കുന്നതിനാണ് ജസ്റ്റിസ് ഗോപിനാഥ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്.
തന്നെ ഒരു തീവ്രവാദിയെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പ്രായാധിക്യമുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ലെന്നും പി.സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജി നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും.