മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുൻ യുഡിഎഫ് സർക്കാരിലെ ചീഫ് വിപ്പും എംഎൽഎയുമായിരുന്ന പി സി ജോർജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാലജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപ്രതികരണങ്ങള്‍ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം.
ഞായറാഴ്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്നാണ് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഐപിസി 153 എ, 295 എ വകുപ്പുപ്രകാരമാണ് കേസ്. അതേസമയം അനന്തപുരി ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും.
ഹി ന്ദു സ മ്മേ ള ന ത്തി ൽ പങ്കെടുത്ത് പറഞ്ഞതിൽ യൂസുഫലിയെക്കുറിച്ച് പറഞ്ഞത് തിരുത്തുന്നു എന്നും യൂസുഫലി സാഹിബ് മാന്യനാണ്. അദ്ദേഹത്തിന് എതിരായോ അപമാനിക്കാനോ ഉദ്ദേശിക്കുന്നില്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിൻവലിക്കുകയാണ് എന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.