വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി മുൻ എം.എൽ.എ പി.സി. ജോർജ് ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു ഇത്.
മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി. ജോർജ് സ്റ്റേഷനിലെത്തിയിരിക്കുന്നത്. നിയമത്തിന് വഴങ്ങുന്നു എന്നായിരുന്നു മാധ്യമപ്രവർത്തകരോട് ജോർജിന്റെ പ്രതികരണം.