രാജ്യം കൈവരിച്ച നേട്ടം നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നതും ഇന്ത്യയുടെ സാധ്യതകളില്‍ പുതിയൊരു ആത്മവിശ്വാസം പകരുന്നതുമാണ്. ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 100 ആയിരിക്കുന്നു ഇതോടെരാജ്യം ഒരു സെഞ്ച്വറി നേടിയിരിക്കുകയാണ് ‘മന്‍ കി ബാത്ത്’ പ്രഭാഷത്തില്‍ പ്രപധാനമന്ത്രി പറഞ്ഞു.
ഈ വര്‍ഷം 34 മാസത്തിനുള്ളില്‍ 14 പുതിയ യൂണികോണുകള്‍കൂടി രൂപീകരിക്കാൻ സാധിച്ചു. ആഗോള മഹാമാരിയുടെ ഈ കാലഘട്ടത്തിലും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ സമ്പത്തും മൂല്യവും സൃഷ്ടിക്കുന്നു എന്നതിൻ്റെ സൂചനയാണിത്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ യൂണികോണുകള്‍ വൈവിധ്യവത്ക്കരിക്കപ്പെടുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇകൊമേഴ്‌സ്, ഫിന്‍ടെക്, എഡ്‌ടെക്, ബയോടെക് തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ന് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ ലോകം നവഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വയം അർപ്പിതമായ നിരവധി ഉപദേഷ്ടാക്കൾ ഇന്ത്യയിൽ ഉണ്ട്.
നമ്മുടെ രാജ്യത്തിന്റെ വൈവിധ്യം നമ്മെ ശക്തിപ്പെടുത്തുകയും നമ്മെ ഒരുമയോടെ നിലനിർത്തുകയും ചെയ്യുന്നതാണെന്നും വിശുദ്ധ തീർഥാടന സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ശരിയല്ല. ശുചിത്വത്തിന്റെ പ്രമേയം നാം പാലിക്കേണ്ടത് അനിവാര്യമാണ്. സ്വയത്തിന് മുകളിൽ ഉയർന്ന് സമൂഹത്തെ സേവിക്കുക എന്ന മന്ത്രം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാണ്. നരേന്ദ്ര മോദി പറഞ്ഞു