സംസ്ഥാനത്ത് ഓട്ടോ, ടാക്സി, ബസ് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ഓർഡിനറി ബസ് നിരക്ക് മിനിമം പത്തു രൂപയും ഓട്ടോറിക്ഷാ 30 രൂപയും ആയിരിക്കും പുതുക്കിയ നിരക്കുകൾ. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററും. കൂടാതെ ടാക്സി, നാലുചക്ര ഓട്ടോ എന്നിവയുടെ നിരക്കുകളും വർധിച്ചു. ഓർഡിനറി ബസ് നിരക്കിന് അനുപാതികമായി കെ.എസ്.ആർ.ടിസിയുടെ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും.
കോവിഡ് കാലത്തെ നിരക്കുവർധനയിലും ഫാസ്റ്റ് പാസഞ്ചറുകളുടെയും സൂപ്പർഫാസ്റ്റുകളുടെയും കിലോമീറ്റർ ചാർജ് വർധിപ്പിച്ചിരുന്നു. രണ്ട് വർഷത്തെ ചുരുങ്ങിയ ഇടവേളയിലാണ് വീണ്ടും നിരക്കുയരുന്നത്.