Kerala Latest news

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഉദ്ഘാടനം മെയ് 17 ന്

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ 62-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 17 ഉച്ചയ്ക്ക് 2 മണിക്ക് ടി എൻ പ്രതാപൻ എം പി നിർവ്വഹിക്കും. എം പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ജില്ലാ നിർമ്മിതികേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. 6 മാസമായിരുന്നു പൂർത്തീകരണ കാലാവധി. 508 ചതുരശ്രടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഒരു ഹാൾ, അടുക്കള, വരാന്ത, ടോയ്ലറ്റ്, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ എന്നിവ ഉൾപ്പെടുന്നു. കെട്ടിടത്തിൽ എയർക്കണ്ടീഷനടക്കമുള്ള ഇലക്ട്രിഫിക്കേഷൻ വർക്കുകൾ, റാംപ്, സ്റ്റെയിൻലെസ് സ്റ്റീൽ ഹാൻഡ് റെയിൽ, ചുറ്റുമതിൽ, ബോർവെൽ, ആർട്ട് വർക്ക് എന്നിവയും ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും

Leave a Reply

Your email address will not be published.