പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ജില്ലയിലെ മിത്രിഗാം മേഖലയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരർക്കായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്.
Related Articles
പ്രധാനമന്ത്രി ഇന്ന് ന്യൂഡൽഹിയിൽ 5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കും; ഐഎംസി ആറാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 1 ന് രാവിലെ 10 മണിക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5G സേവനങ്ങൾക്ക് രാജ്യത്തു തുടക്കം കുറിക്കും. ഇതോടെ പുതിയൊരു സാങ്കേതിക യുഗത്തിന് രാജ്യത്ത് തുടക്കമാകും. നിലവിലുള്ള ടെലികോം സേവനങ്ങളേക്കാള് പത്ത് മടങ്ങ് വേഗതയുള്ളതായിരിക്കും 5ജി സേവനം. ഇത് തടസ്സമില്ലാത്ത കവറേജ്, ഉയർന്ന ഡാറ്റ നിരക്ക്, കുറഞ്ഞ നിർജീവത, ഉയർന്ന വിശ്വസനീയമായ ആശയവിനിമയം എന്നിവ നൽകും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ (ഐഎംസി) ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “നവ ഡിജിറ്റൽ More..
കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം; ലോക കേരള സഭ
മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്. പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നതിൽ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളി സമൂഹത്തിൽ ജാതി, മത, വർഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ലോക കേരള More..
സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
2021ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. കേരള സംസ്ഥാന 30ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാഗത്തിന് അവാർഡ് നൽകേണ്ടതില്ല എന്ന് ജൂറി തീരുമാനിച്ചു. കഥാ വിഭാഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചംഗ ജൂറിയും കഥേതര വിഭാഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചംഗ ജൂറിയും രചന വിഭാഗത്തിൽ ക ബി വേണു ചെയർമാനായ മൂന്നംഗ ജൂറിയുമാണ് അവാർഡുകൾ More..