Related Articles
മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും; വനിതാ കമ്മീഷന് അധ്യക്ഷ
മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മീഷന് അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന്, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളില്‍ ഓരോ അവാര്‍ഡുകളാണ് നല്‍കുക. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതിലൂടെ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അദാലത്തില്‍ 80 പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്. ഇതില്‍ 25 എണ്ണം തീര്‍പ്പാക്കി. More..
നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി
നാടുവിട്ട വ്യവസായി ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി. തലശ്ശേരി വ്യവസായ പാര്‍ക്കിലെ ‘ഫാന്‍സി ഫണ്‍’ സ്ഥാപന ഉടമകളായ രാജ് കബീറും ഭാര്യ ദിവ്യയുമാണ് കഴിഞ്ഞദിവസം നാടുവിട്ടത്. ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നുള്ള പരിശോധനയിലാണ് കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയത്. ഇവരുടെ ഫര്‍ണിച്ചര്‍ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിയതോടെയാണ് മനംമടുത്ത് ഇവര്‍ നാടുവിട്ടത്. ഇന്നുതന്നെ ദമ്പതികളെ കണ്ണൂരിലെത്തിക്കും. ഇരുവരെയും കാണാതായിട്ട് രണ്ടുദിവസമായിരുന്നു. നാടുവിട്ട ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ പൊലീസിന് ലഭ്യമായിരുന്നു. തുടര്‍ന്ന് ഡി.ഐ.ജി More..
സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വീണ്ടും സ്വർണവില 41,000 ലേക്ക് കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,040 രൂപയാണ്.