പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്ക് കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും. മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Related Articles
കര്‍ണാടക സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധം: മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില: വി.മുരളീധരന്
തിരുവനന്തപുരം: തൊഴില്‍ മേഖലയില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം ഉറപ്പാക്കുന്ന ഇന്‍ഡി സഖ്യ സര്‍ക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. കര്‍ണാടക സര്‍ക്കാരിന്റെ അലംഭാവത്തിനെതിരെ എന്‍ഡിഎ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും കന്നഡികര്‍ക്ക് സംവരണമെന്ന തീരുമാനം ഉള്‍ക്കൊള്ളാനാകില്ല. ഏതൊരു പൗരനും ഈ രാജ്യത്ത് എവിടേയും തൊഴില്‍ ചെയ്യാന്‍ ഭരണഘടന അവകാശം തരുന്നുണ്ട്. ഭരണഘടാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ തീരുമാനം ജനം തള്ളും. നരേന്ദ്രമോദിയെ ഭരണഘടന പഠിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് ഇത് ചെയ്യുന്നതെന്നും വി.മുരളീധരന് പരിഹസിച്ചു. കാണാതായ ഡ്രൈവര്‍ Read More…
ആകാശത്ത് ഇന്ന് അപൂർവ്വ ദൃശ്യം: സൂപ്പർ ബ്ലൂ മൂൺ ആസ്വദിക്കാം
ന്യൂഡൽഹി: ഇന്ന് രാത്രി ആകാശം ഒരു അപൂർവ്വ ദൃശ്യത്തിന് സാക്ഷിയാകുന്നു. സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ചു കണ്ടെത്താനുള്ള അദ്ഭുത അവസരമാണിത്. ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴുള്ള പൂർണചന്ദ്രനാണ് സൂപ്പർ മൂൺ. ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. ഈ രണ്ട് പ്രതിഭാസങ്ങളും ഒന്നിച്ചു സംഭവിക്കുന്നത് അപൂർവ്വമായതിനാൽ ഇന്നത്തെ ദൃശ്യം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. എന്താണ് സംഭവിക്കുന്നത്? സൂപ്പർ മൂൺ: ചന്ദ്രൻ ഭൂമിയോട് അടുത്തു വരുമ്പോൾ അത് സാധാരണയേക്കാൾ വലുതും തിളക്കമുള്ളതുമായി കാണപ്പെടും. ഇത് Read More…
മൂന്നിന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.