പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജൂൺ 3ന് ഉത്തർപ്രദേശ് സന്ദർശിക്കും. 11 മണിയോടെ പ്രധാനമന്ത്രി ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ എത്തിച്ചേരും. അവിടെ അദ്ദേഹം യുപി നിക്ഷേപക ഉച്ചകോടിയുടെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. ഉച്ച 1:45ന് പ്രധാനമന്ത്രി കാൺപൂരിലെ പരുങ്ക് ഗ്രാമത്തിൽ എത്തിച്ചേരും. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്നോടൊപ്പം പത്രി മാതാ മന്ദിറിൽ സന്ദർശനം നടത്തും. അതിനുശേഷം, ഏകദേശം 2 മണിക്ക് ഡോ. ബി ആർ അംബേദ്കർ ഭവനിലും, തുടർന്ന് 2:15 ന് മിലൻ കേന്ദ്രയിലും സന്ദർശനം നടത്തും. തുടർന്ന് പരുങ്ക് ഗ്രാമത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും.
തറക്കല്ലിടൽ ചടങ്ങിൽ 80,000 കോടി രൂപയിലധികം വരുന്ന 1406 പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. കൃഷിയും അനുബന്ധവും, ഐടിയും ഇലക്ട്രോണിക്‌സും, എംഎസ്‌എംഇ, ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഫാർമ, ടൂറിസം, പ്രതിരോധം & എയ്‌റോസ്‌പേസ്, കൈത്തറി, ടെക്‌സ്‌റ്റൈൽസ് തുടങ്ങി വിവിധ മേഖലകൾ ഉൾപ്പെടുന്ന പദ്ധതികൾ ചടങ്ങിൽ രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖർ പങ്കെടുക്കും.