നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് പര്യടനം ആരംഭിക്കാനിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 10 മണിയോടെ പ്രധാനമന്ത്രി മോദി രാജ്കോട്ടിലെ അത്കോട്ടിൽ പുതുതായി നിർമ്മിച്ച മാതുശ്രീ കെഡിപി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർന്ന് വേദിയിൽ നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം പ്രസംഗിക്കും.
തുടർന്ന്, വൈകിട്ട് നാലിന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ‘സഹകർ സേ സമൃദ്ധി’ എന്ന വിഷയത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങളുടെ നേതാക്കളുടെ സെമിനാറിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. അവിടെ കലോലിലെ ഇഫ്കോയിൽ നിർമ്മിച്ച നാനോ യൂറിയ (ലിക്വിഡ്) പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്യും.