കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
6 വർഷംകൊണ്ട് പത്തര ലക്ഷം വിദ്യാർഥികളാണ് പൊതുവിദ്യാലയങ്ങളിൽ ചേർന്നത്. പൊതുവിദ്യാലയങ്ങൾ മാറിയത് നാട് കാണുന്നുണ്ട്. കോവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുയിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലത്തിന് ശേഷം എല്ലാ സ്കൂൾ മുറ്റങ്ങളിലും ക്ലാസ്മുറികളിലും കുട്ടികളുടെ കളിചിരികളാൽ നിറഞ്ഞു