സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃപ്രയാർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രീ-മൺസൂൺ വാഹന പരിശോധന തുടങ്ങി. 30 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായി. സാങ്കേതിക തകരാർ മൂലം മൂന്ന് വാഹനങ്ങൾ മടക്കുകയും 27 വാഹനങ്ങൾക്ക് ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിച്ചു നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവീസ് നടത്താൻ അനുവദിക്കുകയില്ലെന്നും തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ സിന്ധു കെ ബി അറിയിച്ചു. എം.വി.ഐ. ശശി, വി, എ.എം. വിമാരായ ജയരാജൻ പി.പി, ഷീബ സി.സി, സോണി സോളമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്
Related Articles
ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും
എറണാകുളം ഇടമലയാര്‍ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. ആദ്യ 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാൻ 21 അംഗ എന്‍.ഡി.ആര്.എഫ് സേനയെ തയ്യാറാക്കി More..
മഴക്കാല തയ്യാറെടുപ്പുകൾ വിലയിരുത്തി ഉന്നതതല യോഗം
തൃശൂർ ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ മഴക്കാല പൂർവ്വ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാൻ ഉന്നതതല യോഗം ചേർന്നു. റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങൾ അതാത് വകുപ്പുകൾ സ്വീകരിക്കണമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിച്ച് നടപടികൾ കൈക്കൊള്ളണം. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത More..
പെന്‍ഷനായി ഏഴുകിലോമീറ്റര്‍ നടന്നലഞ്ഞ് വൃദ്ധ, ഒടുവിൽ വില്ലേജ് ഓഫീസില്‍ തളര്‍ന്നു വീണു
കർണാടകയിൽ പെന്‍ഷനായി ഏഴുകിലോമീറ്റര്‍ നടന്നലഞ്ഞ് ഒടുവിൽ ഓഫീസില്‍ തളര്‍ന്നു വീണ് വൃദ്ധ. വാര്‍ധക്യ പെന്‍ഷനുളള അന്വേഷണമാണ് വില്ലേജ് ഓഫീസില്‍ കുഴഞ്ഞു വീഴുന്ന അവസ്ഥയിൽ വൃദ്ധയെ എത്തിച്ചത്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഹൊസാനഗര്‍ താലൂക്കിലാണ് സംഭവം. 75 കാരിയായ സദമ്മയാണ് തന്റെ വാര്‍ദ്ധക്യ പെന്‍ഷനെക്കുറിച്ച് അന്വേഷിക്കാന്‍ ഏകദേശം 7 കിലോമീറ്റര്‍ നടന്നു. നിട്ടൂരിലെ വില്ലേജ് അക്കൗണ്ടന്റിന്റെ ഓഫീസിലെത്തി മൂന്ന് മണിക്കൂറോളം കാത്തുനിന്നു. ഇതോടെയാണ് ബോധരഹിതയായത്.സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അധികൃതര്‍ നടപടിയെടുത്തു. ഹൊസാനഗര്‍ തഹസില്‍ദാര്‍ More..