സർക്കാർ പൊതുമേഖലാ ജീവനക്കാരുടെ പ്രോവിഡൻറ് ഫണ്ട് നിക്ഷേപത്തിൻ്റെ പലിശക്ക് നക്കുതി ഈടാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻ്റെ നിർദ്ദേശം.
നികുതി ഈടാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് വകുപ്പ് മേധാവികൾക്ക് ധനവകുപ്പ് നിർദ്ദേശം നൽകി. ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
രണ്ടരലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം വരുന്ന ജീവനക്കാരന്റെ പി.എഫ്. അക്കൗണ്ട് രണ്ടായി വിഭജിച്ച്. രണ്ടരലക്ഷം രൂപവരെ നികുതിരഹിത അക്കൗണ്ടിലേക്കും അധികമുള്ള നിക്ഷേപം നികുതി ഈടാക്കുന്ന അക്കൗണ്ടിലേക്കും മാറ്റാനാണ് നിർദേശം.
പി. എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി വേണ്ട. അധികംവരുന്ന നിക്ഷേപം പ്രത്യേകം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി അതിന് ലഭിക്കുന്ന പലിശയ്ക്ക് ഓരോവര്‍ഷവും നികുതി നല്‍കേണ്ടിവരും.2021 മാര്‍ച്ച് ഒന്നുമുതല്‍ പി.എഫ്. നിക്ഷേപത്തിന് നികുതി ബാധകമായിരിക്കുമെന്ന് ധനവകുപ്പിന്റെ സര്‍ക്കുലർ വ്യക്തമാക്കുന്നു.