ഫിപ്രസി-ഇന്ത്യയുടെ സത്യജിത് റേ മെമ്മോറിയൽ അവാർഡ് 2022, കേരളത്തിലെ മുതിർന്ന എഴുത്തുകാരനും നിരൂപകനുമായ പ്രൊഫസർ ഐ ഷൺമുഖദാസിന് നൽകി.
റേയുടെ പ്രഥമ പരിഗണനാ മേഖലയായ ചലച്ചിത്ര സംസ്കാരത്തിന്റെ പ്രചരണത്തിനായി ഏതൊരു ഇന്ത്യൻ ഭാഷയിലും (ഇംഗ്ലീഷ് ഉൾപ്പെടെ) സിനിമയെ (പുസ്തകങ്ങൾ, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, പ്രഭാഷണങ്ങൾ) കുറിച്ച് എഴുതുന്നതിൽ ഒരു വ്യക്തിയുടെ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് സത്യജിത് റേയുടെ ജന്മദിനത്തിൽ അവാർഡ് നൽകുന്നത് എന്ന് ഫിപ്രസ്സി-ഇന്ത്യ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമാണ് പ്രൊഫ.ഐ. ഷൺമുഖദാസ്. 202lൽ ആദ്യമായി അവാർഡ് നേടുന്ന വ്യക്തി അരുണ വാസുദേവ് ആണ്.
എഴുത്തുകാരൻ എന്ന നിലയിൽ സിനിമാ മേഖലയിൽ തന്റെ പ്രയാണം ആരംഭിച്ച റേ, ഇംഗ്ലീഷിലും ബംഗാളിയിലും സിനിമയെ കുറിച്ച് വളരെ ഗൗരവത്തോടെ എഴുതുകയും ഒരു എഴുത്തുകാരൻ എന്ന നിലയിൽ തന്റെ പങ്ക് നിർവ്വഹിക്കുകയും ചെയ്തു. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾക്ക് അദ്ദേഹത്തിന്റെ സിനിമകളേക്കാൾ പ്രാധാന്യം കുറവാണ്.
ഫിപ്രസി-ഇന്ത്യ സത്യജിത് റേ മെമ്മോറിയൽ അവാർഡ് 2022″ കഴിയുന്നതും വേഗം പൊതു ചടങ്ങിൽവെച്ച് ഷൺമുഖദാസിന് കൈമാറും എന്ന് ഫിപ്രസി-ഇന്ത്യ അറിയിച്ചു.