ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വനിതകൾക്കായുള്ള
ചലച്ചിത്രക്യാമ്പ് ഈ മാസം 27,28,29 കോട്ടയത്ത് സംഘടിപ്പിക്കുന്നു.
ചലച്ചിത്രാസ്വാദനത്തിന്റെ
പ്രാഥമികതലം മുതൽ
സിനിമകളുടെ
സ്ത്രീപക്ഷവായനയുടെ കാഴ്ച്ചയുടെ വിമർശനാത്മക തലം വരെ വിവിധ സെഷനുകളിൽ ആയി ക്യാമ്പ് സംഘടിപ്പിക്കപ്പെടും. ശ്രദ്ധേയമായ സ്ത്രീപക്ഷ സിനിമകളുടെ പ്രദർശനം, വനിതാ ചലച്ചിത്രപ്രവർത്തകരുമായുള്ള സംവാദങ്ങൾ എന്നിവയ്ക്കും ക്യാമ്പിൽ ഉണ്ടാകും.
കേരളത്തിലെ ഫിലിം സൊസൈറ്റികളുമായി
ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന
വനിതകൾക്കും പ്രവർത്തിക്കാൻ
താത്പര്യമുള്ളവർക്കും, വനിതാ ഫിലിം
സൊസൈറ്റി തങ്ങളുടെ
പ്രദേശത്ത് ആരംഭിക്കാൻ
താത്പര്യമുള്ളവർക്കും ഈ ക്യാമ്പ്
പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9495213174, 8304028294 എന്ന നമ്പറുകളിലോ ffsikeralam@gmail.com ഇ മെയിലോ ബന്ധപ്പെടുക