യൂറോ ചാമ്പ്യൻസും കോപ അമേരിക്ക വിജയികളും തമ്മിലുള്ള ഫൈനലിസ്മ പോരാട്ടത്തിൽ ഇറ്റലിയെ കീഴടക്കി അർജന്റീന. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്‍ജന്റീന വീഴ്ത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കള്‍ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.
28-ാം മിനിറ്റിൽ മാർട്ടിനെസ്സും ആദ്യ പകുതിയുടെ അധിക സമയത്ത് ഡി മരിയയും ഇഞ്ചുറി സമയത്ത് പൌലോ ഡിബാലയും ആണ് ഗോളുകൾ നേടിയത്.
മെസ്സി കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ ആധികാരികമായിരുന്നു അർജന്റീനയുടെ വിജയം. ചരിത്രത്തിലെ മൂന്നാമത് ഫൈനലിസ്മ മത്സരവും. അർജന്റീനയുടെ രണ്ടാമത്തെ ഫൈനലിസ്മ വിജയവും.