നാദിമംഗലം പുതുവൽ ജങ്ഷനിലെ മീൻകടയിൽനിന്ന് ഫോർമലിൽ കലർന്ന 30 കിലോ മീൻ കണ്ടെത്തി നശിപ്പിച്ചു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് ഭക്ഷ്യസുരക്ഷ അധികൃതർ നടത്തിയ പരിശോധനയിലിണ് ഫോർമലിൽ കലർന്ന മീൻ കണ്ടെത്തിയത്
മറ്റിടങ്ങളിൽനിന്ന് ഫോർമലിൻ കലർന്ന 66 കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. അടൂർ ബൈപാസ്, നെല്ലിമുട്ടിൽ പടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യ വിൽപനശാലകളിൽ ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഫോർമലിൻ കലർന്ന മത്സ്യം കണ്ടെത്തിയത്.
പരിശോധനക്ക് അടൂർ ഭക്ഷ്യസുരക്ഷ ഓഫിസർ ഷീന ഐ. നായർ, സി. ബിനു, റെജി, മത്സ്യ വകുപ്പ് അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫിസർ സി.എൽ. സുഭാഷ്, മൊബൈൽ ടെസ്റ്റിങ് ലാബ് അസിസ്റ്റന്റ് സൗമ്യ, അഭിലാഷ്, സുലഭ എന്നിവർ നേതൃത്വം നൽകി.