Latest news

ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം , ശക്തി കൂടിയ ന്യുനമർദ്ദമായി . വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറും.
മെയ്‌ 8 വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചുഴിക്കാറ്റായി ( Cyclonic Storm) മാറാനും സാധ്യത.
തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മെയ്‌ 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് കാരണം അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത ഉളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.