സംഗീതജ്ഞന് ബാലഭാസ്കറിന്റെ അപകട മരണം സി.ബി.ഐ പുനരന്വേഷിക്കണമെന്ന ഹരജിയില്‍ ഇന്ന് വിധി. ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി നല്കിയ ഹരജിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി പറയുക. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന സി.ബി.ഐ കണ്ടെത്തല്‍ ശരിയല്ലെന്നാണ് കുടുംബത്തിന്റെ വാദം. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്. 2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്.
Related Articles
ജില്ലയിൽ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി
തൃശൂർ ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ 5-08-22 (വെള്ളി) അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല. റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമാവില്ല.
മുകുന്ദപുരം താലൂക്കിൽ സുഭിക്ഷ ഹോട്ടൽ
സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. വിശക്കുന്ന മനുഷ്യന്റെ വിശപ്പകറ്റുക എന്ന ദൗത്യത്തിന് മുൻഗണന നൽകിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അവശരായവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കും. സർക്കാരിന്റെ വിശപ്പുരഹിതം നമ്മുടെ കേരളം എന്ന ആശയം നിറവേറ്റാനുള്ള ഉദ്യമങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ More..
ഓഹരി വിപണിയിൽ നേട്ടം; മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു
മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. സെൻസെക്സ് 0.8 ശതമാനവും നിഫ്റ്റി 0.89 ശതമാനവും ഉയർന്നു. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയായിരുന്നു ഇന്ന് ആരംഭിച്ചത്. വ്യാപാരം അവസാനിപ്പിക്കുമ്പോൾ, സെൻസെക്സ് 427.5 പോയിന്റ് ഉയർന്ന് 54,178.5 ലും നിഫ്റ്റി 43 പോയിന്റ് ഉയർന്ന് 16,133 ലും എത്തി. ഏകദേശം 2201 ഓഹരികൾ മുന്നേറി, 1013 ഓഹരികൾ ഇടിഞ്ഞു, 146 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, More..