ബിഹാർ പിസിസി പ്രസിഡന്റായി കനയ്യ കുമാറിനെ നിയമിക്കാനൊരുങ്ങി ഐഎസിസി നേതൃത്വം. മദൻ മോഹൻ ഝാ രാജിവച്ച സാഹചര്യത്തിലാണ് ഹൈക്കമാൻഡിന്റെ നീക്കം.
വ്യാഴാഴ്ചയാണ് മദൻ മോഹൻ ഝാ ബിഹാർ പിസിസി സ്ഥാനം രാജിവച്ചത്. ഈ സ്ഥാനത്തേക്ക് മുസ്ലിം സമുദായത്തിൽ നിന്നുള്ള വ്യക്തിയേയോ, ദളിത് വിഭാഗത്തിലെ പ്രതിനിധിയേയോ അല്ലെങ്കിൽ ഭൂമിഹാർ വിഭാഗത്തിൽപ്പെട്ട വ്യക്തിയേയോ ആകും പരിഗണിക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കനയ്യ കുമാർ ഭൂമിഹർ വിഭാഗത്തിൽ നിന്നാണ്.
ബിഹാറിലെ പ്രബലമായ ഭൂമിഹർ സുമദായത്തിന്റെ പിന്തുണ നേടാൻ കനയ്യ കുമാറിന് സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി അതിജീവിക്കുന്നതിന് വേണ്ടി കൂടിയാണ് നീക്കം.