രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും . ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും.വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച .വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.
Related Articles
പ്രധാനമന്ത്രി ഇന്ന് ഫരീദാബാദിലെ അമൃത ആശുപത്രി, ചണ്ഡിഗഡിൽ ഹോമി ഭാഭ കാന്‍സര്‍ സെന്റര്‍; നാടിന് സമർപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയും പഞ്ചാബും സന്ദർശിക്കും. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയിൽ ഉച്ച തിരിഞ്ഞു 2:15ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗർ ജില്ലയിൽപ്പെട്ട മുള്ളൻപൂരിലെ ‘ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ’ രാജ്യത്തിന് സമർപ്പിക്കും. ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന More..
സിൽവർ ലൈനിൽ തുടർ നടപടി മരവിപ്പിച്ച് സർക്കാർ
സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. പദ്ധതി മരവിപ്പിച്ചത് നേരത്തെ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം More..
പ്രധാനമന്ത്രി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 27നും 28നും ഗുജറാത്ത് സന്ദർശിക്കും. ഓഗസ്റ്റ് 27നു വൈകിട്ട് 5.30നു പ്രധാനമന്ത്രി അഹമ്മദാബാദിലെ സബർമതി നദീതീരത്തു ഖാദി ഉത്സവിനെ അഭിസംബോധന ചെയ്യും. 28നു രാവിലെ 10നു പ്രധാനമന്ത്രി ഭുജിൽ സ്മൃതിവൻ സ്മാരകം ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പന്ത്രണ്ടോടെ പ്രധാനമന്ത്രി ഭുജിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം 5നു പ്രധാനമന്ത്രി പ്രസംഗിക്കും. ഖാദി ഉത്സവം ഖാദിയെ ജനപ്രിയമാക്കുന്നതിനും ഖാദി More..