കാസര്‍കോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവാനന്ദ(16) യാണ് മരിച്ചത്. ഷവര്‍മ കഴിച്ചാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായ ദേവനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഞായറാഴ്ച മരിച്ചത്. അതേസമയം, പനിയും ശര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.