തൃശൂർ പൂരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നഗരത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. നഗരത്തിലെ 87 സ്ഥാപനങ്ങളിൽ സ്ക്വാഡുകൾ ഇതുവരെ പരിശോധന നടത്തി.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ശീതളപാനീയശാലകൾ എന്നീ സ്ഥലങ്ങളിൽ വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും എഴുതി പ്രദർശിപ്പിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവരുടെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 4 സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തത്തനം ആരംഭിച്ചു