Latest news

ഭാര്യയേയും മക്കളേയും ഓട്ടോയിലിട്ട് തീകൊളുത്തി, ഭർത്താവ് കിണറ്റിൽ ചാടി മരിച്ചു

പെരിന്തൽമണ്ണ ഗുഡ്സ് ഓട്ടോറിക്ഷക്ക് തീ പിടിച്ച് മൂന്ന് മരണം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് എന്നിവരാണ് മരിച്ചത്.
അഞ്ചുവയസുള്ള കുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഓട്ടോ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തീപടര്‍ന്നതിന് പിന്നാലെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായി.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജാസ്മിനും മകളും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറില്‍ നിന്നാണ് ലഭിച്ചത്.

Leave a Reply

Your email address will not be published.