ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കാൻ ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. തൃശൂർ ജില്ലയിൽ യു.ഡി.ഐ.ഡി കാർഡ് വിതരണം 100% ആക്കുന്നതിന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ ആലോചന യോഗം ഇന്ന് (മെയ് 24) രാവിലെ 11.30ന് ഓൺലൈനായി ചേരുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു
Related Articles
അലക്സിയ പുതിയസിന്റെ പരിക്ക് ഗുരുതരം, സ്പാനിഷ് ടീമിന് വമ്പന്‍ തിരിച്ചടി
വനിത യൂറോ കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി സൂപ്പർ താരം അലക്സിയ പുതിയസിന്റെ പരിക്ക്. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് എ.സി.എൽ പരിക്ക് ആണെന്ന് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ഇതോടെ ഏതാണ്ട് ആറു മാസത്തിനു മുകളിൽ അലക്സിയ കളത്തിനു പുറത്തിരിക്കും. താരത്തിന്റെ അഭാവം ടൂര്‍ണമെന്റ് തുടങ്ങാന്‍ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്പാനിഷ് ടീമിന് വലിയ തിരിച്ചടിയായി. ബാലന് ഡിയോര്‍ ജേതാവ് കൂടിയായ അലക്സിയക്ക് പുറമെ ജെന്നിഫര്‍ ഹെര്‍മോസോയെയും More..
സർക്കാർ അനുമതി ഇല്ലാ; കെ-റെയില്‍ എം.ഡി. സംവാധത്തിൽ പങ്കെടുക്കില്ല
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതിയുടെ ബുധനാഴ്ച്ച നടക്കുന്ന ബദല്‍ സംവാദത്തില്‍ സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാലാണ് കെ റെയില്‍ എം.ഡി. അജിത് കുമാര്‍ പങ്കെടുക്കാത്തതെന്ന് കെ റെയില്‍ അറിയിച്ചു. നേരത്തെ കെ റെയില്‍ സംഘടിപ്പിച്ച സംവാദം വിജയമായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു സംവാദത്തിന്റെ ആവശ്യമില്ല. നിസ്സാര കാരണങ്ങള്‍ പറഞ്ഞാണ് കെ റെയിലിന്റെ സംവാദത്തില്‍നിന്ന് ചിലര്‍ പിന്മാറിയത്. അതുകൊണ്ടുതന്നെ സംവാദം നിഷ്പക്ഷമായിരിക്കും എന്ന് തെളിയിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടെന്നും കെ-റെയില്‍ പറയുന്നു. ആദ്യം കെ റെയിന്റെ സംവാദത്തില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് ഒഴിവാക്കുകയും More..
എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്.സി ഓഫീസില്‍ നിന്നും അംഗീകൃത More..