വയനാട് പനമരത്ത് ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊന്നു. കോഴിക്കോട് കുളത്തറ മുണ്ട്യാർ വയൽ അബൂബക്കർ സിദ്ദീഖിന്റെ ഭാര്യ നിത ഷെറിൻ(22) ആണ് കൊല്ലപ്പെട്ടത്
നിതയുടെ ബന്ധുവായ പനമരത്തെ അബ്ദുൾ റഷീദിന്റെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഭർത്താവ് സിദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം സിദ്ദിഖ് തന്നെയാണ് വിവരം സഹോദരനെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പനമരം പൊലീസ് അബൂബക്കറിനെ കസ്റ്റഡിയില്‍ എടുത്തു.