നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്ന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസ്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്. നെയ്യാറ്റിന്‍കരയില്‍ സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.
മഞ്ജു വാര്യരുടെ ജീവന് അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.
മഞ്ജു വാര്യർ പരാതി നൽകിയ വാർത്ത താൻ കണ്ടിരുന്നില്ല എന്നും അതുകൊണ്ടാണ് മാധ്യമപ്രവർത്തകന്റെ ഫോൺകോൾ പോസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ ബന്ധപ്പെട്ടില്ലാനും സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് കസ്റ്റഡി.