മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ 25 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധച്ച് പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
സഹോദരങ്ങളും സിപിഎം പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. എ പി സുന്നി പ്രവര്‍ത്തകരുമായിരുന്നു ഇവര്‍. പ്രാദേശിക രാഷ്ട്രീയ തര്‍ക്കത്തെത്തുടര്‍ന്ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘം ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു.
2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്ബതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.