അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റിഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടില്‍ പുലര്‍ച്ചെ എത്തിയായിരുന്നു കസ്റ്റിഡിലെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം. മുസ്ലിം വിഭാഗത്തെ ആക്ഷപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ ഡി.ജി.പി അനിൽകാന്തിന് പരാതി നൽകിയിരുന്നു. അതിനെ തുടർന്നാണ് കേസെടുത്തത്. ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Related Articles
കുടുംബശ്രീ മാതൃകയില്‍ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട സംഘം ആരംഭിക്കും; മന്ത്രി ജെ ചിഞ്ചുറാണി
കുടുംബശ്രീ മാതൃകയില്‍ സംസ്ഥാനത്ത് ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെട്ട ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ ആരംഭിക്കാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനതല തീറ്റപ്പുല്‍ ദിനാചരണം താണിക്കുടം തീറ്റപ്പുല്ത്തോട്ട പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപ്പുല്ലും വൈക്കോലും ഉറപ്പാക്കാന്‍ സൈലേജ് തയ്യാറാക്കുന്നതിനായി ക്ഷീരകര്‍ഷക സംഘങ്ങള്‍ വഴി ക്ഷീരശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷകരുടെ തീറ്റപ്പുല്ലിന്റെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാലീത്തിറ്റ More..
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്രമഴ; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്രമഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായര്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് More..
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിൽ; 14,000 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നന്ദേമോദി ഇന്ന് ഗുജറാത്തിൽ എത്തും. 14,500 കോടി രൂപയുടെ പദ്ധതികളുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി തുടക്കം കുറിക്കും. മഹേശന, ബറൂച്ച്, ജാംനഗർ, അഹമ്മദാബാദ് എന്നിവിടങ്ങൾ മോദി സന്ദർശിക്കും. സന്ദർശനത്തിന്റെ ആദ്യ ദിവസം പൊതുപരിപാടിയിൽ അദ്ദേഹം അധ്യക്ഷത വഹിക്കുകയും. മെഹ്സാനയിൽ 3900 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി മൊധേര ഗ്രാമത്തെ പ്രധാനമന്ത്രി പ്രഖ്യാപിക്കും. എൻഎച്ച്-68 ന്റെ പാടാൻ മുതൽ ഗോസാരിയ വരെയുള്ള ഭാഗത്തിന്റെ More..