തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ കാര്‍ അപകടത്തില്‍പെട്ടു. കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു സംഭവം.കാര്‍ ഡിവൈഡറില്‍ കയറിയായിരുന്നു അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.
Related Articles
പച്ചക്കറിക്ക് പിന്നാലെ മത്സ്യത്തിനും വിലക്കയറ്റം
പച്ചക്കറിക്കും പയര്‍വര്‍ഗങ്ങള്‍ക്കും പിന്നാലെ മത്സ്യത്തിനും വിലക്കയറ്റം. മത്തി കിലോക്ക് 230 രൂപയും അയലക്ക് 240 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞയാഴ്ച 160 -200 വരെയുണ്ടായിരുന്ന വിലയാണ് കുതിച്ചുകയറിയത്. ഒരുകിലോ അയക്കൂറക്ക് 1200 രൂപയാണ് വില.400 -600 വരെയായിരുന്നു നേരത്തെയുണ്ടായ വില. ആദ്യമായാണ് അയക്കൂറക്ക് കിലോക്ക് 1200 രൂപയായി വിലയുയരുന്നത്. ആവോലിക്ക് 900 രൂപയായും ഉയർന്നിട്ടുണ്ട്. കൊളോന്‍ -720, ചെമ്പല്ലി -700, നോങ്ങല് -680, കരിമീന്‍ – 500, ചെമ്മീന്‍ -420, കൂന്തല്‍ -340, മാന്ത -340 എന്നിങ്ങനെയാണ് More..
പ്രധാനമന്ത്രി ജൂൺ 23 ന് വാണിജ്യഭവന്റെ ഉദ്ഘാടനവും നിര്യാത് പോർട്ടലിന്റെ സമാരംഭവും കുറിക്കും
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഓഫീസായ – ‘വാണിജ്യ ഭവൻ’ – 2022 ജൂൺ 23 ന് രാവിലെ 10:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യമായ എല്ലാ വിവരങ്ങളും പങ്കാളികൾക്ക് ലഭിക്കുന്നതിന് ഒരു ഏകജാലക പ്ലാറ്റ്ഫോമായി വികസിപ്പിച്ച ഒരു പുതിയ പോർട്ടൽ – NIRYAT (National Import-export Record for Yearly Analysis of Trade)-ഉം പ്രധാനമന്ത്രി അവതരിപ്പിക്കും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധനയും ചെയ്യും. More..
പൊതുജനങ്ങളും തൊഴിലാളികളും സർക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറി: ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ
പൊതുജനങ്ങളും തൊഴിലാളികളും സർക്കാരും സംയുക്തമായി നടത്തുന്ന ജനകീയ കൂട്ടായ്മയാണ് കേരള ലോട്ടറിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. കാലാവധി പൂർത്തീകരിച്ച ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യാത്രയയപ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനമാണ് കേരള ലോട്ടറി നൽകുന്നത്. ലോട്ടറി സമ്മാനാർഹരാകുന്ന വ്യക്തികൾക്ക് സാമ്പത്തിക അച്ചടക്കം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശീലനം നൽകും. ചിട്ടയാർന്ന തൊഴിലാളി യൂണിയൻ പ്രവർത്തനവും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തങ്ങളും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിത്വം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവധി More..