Latest news Sports

മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു; സന്തോഷ് ട്രോഫി ഫൈനല്‍ തിങ്കളാഴ്ച

തിങ്കളാഴ്ച സന്തോഷ് ട്രോഫി ഫൈനല്‍ . പയ്യനാട് സ്റ്റേഡിയത്തില്‍ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളും കേരളവും ഏറ്റുമുട്ടുന്നു. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം കളത്തിലിറങ്ങുന്നത് . 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍.
കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. 32 തവണ അവര്‍ ജേതാക്കളുമായി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്.
സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വര്‍ഷങ്ങളിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ല്‍ നടന്ന ഫൈനലില്‍ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവില്‍ കേരള ഗോള്‍കീപ്പറായ വി. മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.

സെമിയില്‍ കര്‍ണാടകയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം നേടിയാണ് കേരളം ഫൈനലിൽ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ കേരളം തോല്‍വിയറിഞ്ഞിട്ടില്ല. മേഘാലയക്കെതിരേ സമനിലയില്‍ പിരിഞ്ഞ മത്സരമൊഴികെയെല്ലാം ടീം ജയിച്ചുകയറി. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന്റെ കരുത്ത്. ക്യാപ്റ്റന്‍ ജിജോ ജോസഫും അര്‍ജുന്‍ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘടനത്തിലിണ് കേരളത്തിൻ്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published.