പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും വ്യക്തമാക്കി സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ More..
1800 കോടിരൂപയുടെ വിവിധ വികസനസംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വാരാണസിയിലെ സിഗ്രയില്‍ ഡോ. സമ്പൂര്‍ണാനന്ദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്കിയ വലിയ പിന്തുണയ്ക്കു നന്ദി പറഞ്ഞാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. കാശി എക്കാലവും സജീവമാണെന്നും നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. More..