Kerala Latest news Thrissur

മഴയില്ലെങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. വ്യാഴാച രാത്രിയും വെള്ളിയാഴ്ച പകലും മഴ പെയ്യില്ലെന്ന പ്രതീക്ഷയിലാണ് തീരുമാനം. ഇന്ന് വെടിക്കെട്ട് നടത്താനാകും എന്ന പ്രതീക്ഷയിലാണ് ഇരുദേവസ്വങ്ങള്‍.

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published.