മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിൽ കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്. മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.18 മാസത്തിനും പത്ത് വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്
Related Articles
ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങും; ആരോഗ്യ മന്ത്രി വീണ ജോർജ്
ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി. ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതേസമയം നിയമം നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്കെതിരെ More..
ഗുരുവായൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
ഗുരുവായൂർ: ഗുരുവായൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണം. ഇന്ന് ഉച്ചയോടെ ഗുരുവായൂർ കിഴക്കേ നടയിൽ സത്രം ഗേറ്റിനടുത്ത് ഉണ്ടായ അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
കനത്ത മഴ : വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതിന് പുറമെ, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ , കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനും More..