പരുമല മാന്നാറില്‍ വന്‍ തീപിടിത്തം. മെട്രോ സില്‍ക്സ് എന്ന വസ്ത്രവില്‍പ്പന ശാലയ്ക്കാണ് തീപിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ ആറ് മണിയോടെയാണ് കെട്ടിടത്തില്‍ നിന്ന് തീ ഉയരുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചത്. ഉടനെ തന്നെ ഫയര്ഫോഴ്ന് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സമീപ പ്രദേശങ്ങളില്‍ നിന്ന് ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാന്‍ ശ്രമം തുടരുന്നത്. സമീപത്തെ മറ്റ് കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും ശ്രമം നടക്കുകയാണ്.
മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗണിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം