ഇന്നും ശക്തമായ പ്രചാരണമാണ് മുന്നണികള്‍ തൃക്കക്കരയില്‍ നയിക്കുന്നത്. ഇടതുക്യാമ്പിന് ആത്മ വിശ്വാസം നല്കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെ പങ്കെടുത്ത് കൊണ്ട് ലോക്കല്‍ കമ്മിറ്റികള്‍ ചേരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത്തരത്തില്‍ അടുക്കും ചിട്ടയുമാര്‍ന്ന പ്രവര്‍ത്തനത്തിലൂടെയാണ് സിപിഐഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കുടുംബയോഗങ്ങളിലും എല്‍ഡിഎഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുക്കാന്‍ വിവിധ മന്ത്രിമാരും തൃക്കാക്കരയില്‍ തുടരുന്നുണ്ട്.
Related Articles
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാല്‍ ആശങ്കരപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. 11.56 അടിയാണ് മലമ്പുഴ ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 111.46 ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നാല് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമെടുത്തത്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ മഞ്ചുമല വില്ലേജ് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. ശക്തമായ മഴയും കാറ്റും More..
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാടകത്തിലൂടെ സിനിമയിൽ എത്തിയ നടൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. പിന്നീട് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി. ഒരേ പേരുള്ള More..
അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചതിൽ വിമർശനവുമായി വി.ഡി സതീശൻ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് വി ഡി സതീശൻ ആരോപിച്ചു. വള്ളംകളിക്ക് അമിത്ഷായെ വിളിച്ചത് സിപിഐ എം- ബി ജെ പി രഹസ്യബന്ധത്തിൻ്റെ തെളിവാണ്. അമിത്ഷായെ വിളിക്കാനുള്ള കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും സർക്കാരും സിപിഐ എമ്മും മറുപടി പറയണം. ലോക്സഭാ More..