Kerala Latest news

മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരാമര്‍ശം; കെ.സുധാകരനെതിരേ കേസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശം നടത്തിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരേ കേസ്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവിനെ പോലീസ് വിളിച്ച് വരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ ഐ.പി.സി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു സ്വാകാര്യ ചാനലിന് നല്‍കിയ ബൈറ്റില്‍ സുധാകരന്‍ പരാമര്‍ശിച്ചത്. വീഡിയോ പുറത്ത് വന്നതോടെ വന്‍ വിവാദമാവുകയും അത് മണ്ഡലത്തില്‍ സി.പി.എം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.

ഞാന്‍ എന്നെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്നും പ്രാദേശിക ശൈലിയാണെന്നും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.