തൃശൂരിലെ സായാഹ്ന പത്രങ്ങളിൽ മുൻനിരയിൽ തന്നെയാണ് സ്വതന്ത്ര മണ്ഡപം പത്രത്തിന്റെ സ്ഥാനം. ഒരുപാട് ചരിത്ര നിമിഷങ്ങൾ അക്ഷരങ്ങളായി നിറഞ്ഞ പത്രം. സ്വതന്ത്ര മണ്ഡപം പത്രത്തിന്റെ ജീവനാഡിയാണ് പത്രത്തിന്റെ ഉടമ എ മുഹമ്മദ്. പത്രപ്രവർത്തന മേഖലയിൽ 50 ലേറെ വർഷത്തെ അനുഭവ പരിചയമാണ് ഇദ്ദേഹത്തിനുള്ളത്. പത്രപ്രവർത്തകൻ, പത്രാധിപർ, റിപ്പോർട്ടർ, പ്രൂഫ് റീഡർ, എഡിറ്റർ, കമ്പോസ്സിംഗ്, ലേഔട്ട്, പ്രെസ്സ് സെറ്റിങ്, പത്രവിതരണം, പരസ്യം സംഘടിപ്പിക്കൽ എന്നിങ്ങനെ ഒരു പത്രം നടത്തുന്നതിന്റെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യുന്ന ഒറ്റയാൾ പട്ടാളം. ഇങ്ങനെ തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.
തൃശൂർ പെരുമ്പിലാവിൽ ഒരു കർഷക കുടുംബത്തിലായിരുന്നു മുഹമ്മദിന്റെ ജനനം. വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ പത്രപ്രവർത്തക രംഗത്തേക്ക് ഇറങ്ങിയിരുന്നു. സ്വതന്ത്ര മണ്ഡപത്തിൽ ലേഖകനായി തുടങ്ങി പിന്നീട് ഉടമയുമായി മാറുകയായിരുന്നു.
- തൃശൂർ പ്രെസ്സ്ക്ലബ് കെ ഡബ്ലിയു ജെ എക്സിക്യുട്ടീവ് അംഗം,ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മുഹമ്മദിന്റെ നിസ്വാർത്ഥ പത്രപ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് അദ്ദേഹത്തിന് അൽഹിന്ദ് അവാർഡ്, ചരിത്ര പഠന കേന്ദ്രം അവാർഡ് എന്നിവ ലഭിച്ചത്