ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 4കിലോ 006 ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 19കിലോ 940ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 30കറൻസിയും 500 ൻ്റെ 150കറൻസിയും ലഭിച്ചു. എസ്.ബി.ഐ കിഴക്കേ നടശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
Related Articles
യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ പീഡനശ്രമം, പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗത്തിനെതിരായി പീഡന പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കില്‍ കഴിയാവുന്ന എല്ലാ നിയമസഹായവും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. കുറ്റക്കാരനെങ്കില്‍ ആരെയും സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക More..
ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ല
ലക്ഷദ്വീപ് തീരത്ത് ഇന്നും (ഒക്ടോബർ 16) നാളെയും മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. ലക്ഷദ്വീപ് തീരത്ത് ഇന്നും (ഒക്ടോബർ 16) നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇന്നും നാളെയും കന്യാകുമാരി തീരം, മാലിദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ More..
അഭിഭാഷകന് വെടിയേറ്റു; രണ്ടു പേർ പിടിയിൽ
കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. സുഹൃത്ത് പ്രൈം അലക്സ് എയര്‍ഗണ്ണില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു. മുഖ്യപ്രതി പ്രൈം ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നു. മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തോളിലേറ്റ വെടിയുണ്ട നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.