Kerala Latest news

മെയ് 15-ന് അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിൽ

മെയ് 15-ന് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കിഴക്കമ്പലത്ത് ട്വന്റി 20 സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കയാണ് കൊച്ചിയിൽ എത്തുന്നത്. ഈ യോഗത്തില്‍ ലയന പ്രഖ്യാപനമുണ്ടാവുമെന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചിയിലെത്തുന്നുണ്ട്.തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ഇരു പാര്‍ട്ടികളും ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ് എന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിക്കും പഞ്ചാബിനും പുറമെ കേരളത്തിലും ചുവടുറപ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. ട്വന്റി ട്വന്റി ആം ആദ്മിയില്‍ ലയനത്തിലേക്കൊന്നും പോയിട്ടില്ലെന്ന് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് പറയുമ്പോഴും മറിച്ചാണ് ആം ആദ്മി ദേശീയ നേതൃത്വത്തില്‍ നിന്നും വരുന്ന വാർത്തകൾ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഇതിനുള്ള ഒരു ചവിട്ട് പടിയായിട്ടാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനേയും കാണുന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറുപ്പിക്കുക എന്ന കൃത്യമായ ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനുണ്ട്. കര്‍ണാടക സന്ദര്‍ശനവും ഇതിന്റെ ഭാഗമായിട്ടായിരുന്നു.

തൃക്കാക്കരയുടെ വികസനത്തിന് സഹായകമാവുന്ന ഒരു സ്ഥാനാര്‍ഥിയെ ആയിരിക്കും മത്സരിപ്പിക്കുക എന്ന് സാബു എം ജേക്കബ് പ്രതികരിച്ചു.

Leave a Reply

Your email address will not be published.