ഭീകരവാദത്തിന് ഫണ്ട് നല്കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി.യുഎപിഎ കേസുകളിലടക്കം കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്.
യുഎപിഎ നിയമത്തിലെ ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗൂഢാലോചന, ഭീകരവാദ സംഘടനകളില്‍ അംഗത്വം, ക്രിമിനല്‍ ഗൂഡാലോചന, രാജദ്രോഹം തുടങ്ങി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് യാസീന്‍ മാലിക് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.
ചുമത്തേണ്ട പിഴയുടെ തുക നിര്‍ണയിക്കുന്നതായി യാസിന് മാലിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി എന്‍ഐഎയോട് നിര്‍ദേശിച്ചു.മാലിക്കിന്റെ ശിക്ഷാവിധിയില്‍ പിഴചുമത്തുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനാണ് ആസ്തി നിര്‍ണയിക്കേണ്ടത്. ഈ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതിനാണ് ശിക്ഷാവിധി പ്രഖ്യാപനം മേയ് 25ലേക്ക് മാറ്റിയതെന്ന് സ്പെഷ്യല്‍ കോടതി ജഡ്ജി പ്രവീണ്‍ സിംഗ് വ്യക്തമാക്കി.