യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിൻ പുടിനുമായി മാത്രമേ നടത്തുകയുള്ളുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തെ വിഡിയോ വഴി അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശ പ്രദേശത്തിനു കീഴിലുള്ള ജനങ്ങൾക്കെതിരായ റഷ്യൻ നടപടിയുടെ തെളിവുകളാണ് താൻ പറഞ്ഞത് മുഴുവൻ. അതിനാൽ റഷ്യയുമായി ഏതു തരത്തിലുള്ള ചർച്ചയും സംഘടിപ്പിക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
യുക്രെയ്നിന്റെ സൈനിക ശക്തിയെ ബലഹീനമാക്കുന്നതിനായി നടത്തിയ പ്രത്യേക ഓപ്പറേഷൻ ആണെന്നും പൊതുജനങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നുമാണ് റഷ്യ പറയുന്നത്. തീരുമാനങ്ങൾ എടുക്കുന്നത് റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റാണ്. അതിനാൽ റഷ്യൻ പ്രസിഡന്റിനെ കൂടാതെ, ഈ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.